ആലുവ: പാചക വാതക വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് യുത്ത് കോൺഗ്രസ് പടിഞ്ഞാറെ കടുങ്ങല്ലൂരിൽ സൗജന്യ വിറകു വിതരണം നടത്തി. കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീകുമാർ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ.എ. ഹൈദ്രോസ് അദ്ധ്യക്ഷനായി. എം.പി. വിപിനചന്ദ്രൻ, പി.ബി. മുനീർ, പി.ബി. നിസാർ, ഷാജഹാൻ വെള്ളുകുഴി, സന്ദീപ് മുനെപിള്ളി എന്നിവർ പ്രസംഗിച്ചു.