മൂവാറ്റുപുഴ : കുരുമ്പിനാംപാറ മിഫ്താഹുൽ ഉലൂം സെക്കൻഡറി മദ്റസയുടെ 2022-23 അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. മദ്റസ ഹാളിൽ നടന്ന പഠനാരംഭം സയ്യിദ് സൈഫുദ്ധീൻ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കുരുമ്പിനാംപാറ മുഹ് യുദ്ധീൻ ജുമാ മസ്ജിദ് പ്രസിഡന്റ് എൻ.എം മൈതീൻ അദ്ധ്യക്ഷത വഹിച്ചു . ഷിഹാബുദ്ധീൻ വാഫി കുറ്റംവേലി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. കഴിഞ്ഞ പൊതു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ഫിദ ബഷീർ, സംറിൻ സ്വാദിഖ്, ജന്നത്ത് സിദ്ധീഖ് എന്നീ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. അബ്ദുസ്സമദ് സഖാഫി, അബൂബക്കർ മൗലവി, എം.എം ഷിഹാബ് എന്നിവർ സംസാരിച്ചു. അൻഷാദ് സ്വാഗതവും എം.എം അൽത്വാഫ് നന്ദിയും പറഞ്ഞു.