
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. മടപ്ലാതുരുത്ത് അമ്പാട്ട് ഹൗസിൽ ജോളിയെയാണ് (68) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പരിചയത്തിലുള്ള ഏഴ് വയസുകാരിയെ കഴിഞ്ഞ വർഷം ഡിസംബർ മുതൽ പലതവണ ശാരീരികമായി ഇയാൾ ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.