ആലുവ: ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷനിലെ ഭിന്നശേഷിക്കാർക്കുള്ള സ്കൂട്ടർ വിതരണം ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ ഫ്ലാഗ് ഓഫ് ചെയ്തു. ഇരുപത്തിയേഴ്‌ ഡിവിഷനുകളിലായി 94 സ്കൂട്ടറുകളാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. 20 എണ്ണവും എടത്തല ഡിവിഷനിലാണ് വിതരണം ചെയ്തത്. സ്കൂട്ടർ ആവശ്യമുള്ള ഭിന്നശേഷിക്കാർ ഇനിയും ഡിവിഷനിൽ ഉണ്ടെന്നും അതിനാൽ അടുത്ത സാമ്പത്തിക വർഷത്തിലും പദ്ധതി ഉൾപ്പെടുത്തണമെന്ന് ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റൈജ അമീർ പറഞ്ഞു. ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതി പൂർത്തീകരിച്ചത്.