ആലുവ: ആലുവ ശിവരാത്രി മണപ്പുറത്തെ നിർദ്ദിഷ്ട ഓഡിറ്റോറിയം പദ്ധതി ഉടൻ ആരംഭിക്കണമെന്ന് തോട്ടയ്ക്കാട്ടുകര എൻ.എസ്.എസ് വാർഷിക പൊതുയോഗം തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ആലുവായിൽ വേണ്ടത്ര സൗകര്യമുള്ള ഓഡിറ്റോറിയങ്ങളില്ലാത്തതിനാൽ വിവാഹ ആവശ്യങ്ങൾക്കും മറ്റും മറ്റിടങ്ങളെ ആശ്രയിക്കേണ്ടതായി വരികയാണെന്നും യോഗം ചൂണ്ടിക്കാട്ടി. റിട്ട. ഡിവൈ.എസ്.പി ആർ.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീധർ പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. ബേബി കരുവേലിൽ, കെ. അജിത് കുമാർ, സുരേഷ് കൊല്ലാട്ട്, എ.എസ്. മോഹനൻ, മായാ പത്മനാഭൻ, പൊന്നപ്പാപിള്ള ടി.ആർ. സുമ, മഞ്ജുഹരിദാസ്, രേഖാ മുരളി, വിജയരാഘവൻ, ജയാ ജയകൃഷ്ണൻ, എം.ആർ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.