കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ സംഘടിപ്പിച്ച 45-ാംമത് പ്രീ മാര്യേജ് കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ സെക്രട്ടറി സി .പി. സത്യൻ നിർവഹിച്ചു. കോഴ്സ് കോ- ഓർഡിനേറ്റർ പി.എം. മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ കൗൺസിലർ ഡി. സാജു സ്വാഗതം പറഞ്ഞു. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനീഷ്.വി.എസ്., സെക്രട്ടറി സജിമോൻ.എം.ആർ, വനിതാസംഘം പ്രസിഡന്റ് ഷീല സാജു, കമ്മറ്റി അംഗങ്ങളായ സീന സാബു , അമ്പിളി, വനിതാസംഘം വൈസ് പ്രസിഡന്റ് ലളിത വിജയൻ എന്നിവർ സംസാരിച്ചു.