പെരുമ്പാവൂർ: ഗുരു നിത്യ ചൈതന്യ യതിയുടെ സമാധി ദിനം നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിൽ ആചരിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോ. ആർ. സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.
തോട്ടുവ മംഗലഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി, മലയാറ്റൂർ നാരായണ ഗുരുകുലം കാര്യദർശി സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന യതി സ്മൃതിയിൽ കെ.പി. ലീലാമണി, ഒക്കൽ ഗുരുധർമ്മ പ്രചാരണ സഭ ജനറൽ കൺവീനർ എം.വി. ജയപ്രകാശ്, സ്റ്റഡി സർക്കിൾ താലൂക്ക് സെക്രട്ടറി എം.എസ്. സുരേഷ്, കമ്മിറ്റി അംഗങ്ങളായ വിനോദ് അനന്തൻ, പദ്മിനി എം.എസ് , എ.കെ. മോഹനൻ, ഗുരുകുല ബാലലോകം കൺവീനർ അഭിജിത് , കെ.എസ്.കുമാരി ,അശ്വതി സജി, ഭാരതി രാജപ്പൻ, ദേവദാസ് ശാന്തി എന്നിവർ സംസാരിച്ചു.