പെരുമ്പാവൂർ: കേരള ചലച്ചിത്ര അക്കാഡമി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മമ്മി സെഞ്ചറിയെ ടൗണിലെ കലാ സൗഹൃദ കൂട്ടായ്മ ആദരിച്ചു. അനുമോദന യോഗം പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മമ്മി സെഞ്ച്വറിക്ക് പ്രശസ്ത ചലച്ചിത്ര താരം കവിയൂർ പൊന്നമ്മ ഉപഹാരം നൽകി. മുനിസിപ്പൽ ചെയർമാൻ ടി. എം. സക്കീർ ഹുസൈൻ പൊന്നാട അണിയിച്ചു. ഡോ.വിജയൻ നങ്ങേലിൽ അദ്ധ്യക്ഷത വഹിച്ചു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഫിലിം ചേമ്പർ പ്രസിഡന്റ് ജി. സുരേഷ് കുമാർ, ഫിലിം ഡിസ്ട്രിബൂഷൻ പ്രസിഡന്റ് സിയാദ് കോക്കർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത് തരങ്ങളായ രമേശ് പിഷാരടി, ബിനു അടിമാലി, നാരായണൻ കുട്ടി, പ്രശാന്ത് കാഞ്ഞിരമറ്റം, ദേവദത്ത് ഷാജി, മുൻ എം.എൽ.എമാരായ സാജുപോൾ ജോസ് തെറ്റയിൽ, സംഘാടക സമിതി ഭാരവാഹികളായ റഫീഖ് റോയൽ, ഫാ. ഡീക്കൺ ടോണി മേതല, ഇ.വി. നാരായണൻ, നിധീഷ് മുരളി, അർജുൻ, നിഷ, ഗ്രേഷ്യ, ജിജോ എന്നിവർ സംസാരിച്ചു.