പെരുമ്പാവൂർ : ഒക്കൽ പീക്കോക്‌സ് അഖില കേരള സെവൻസ് ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം മാറ്റിവച്ചു. കനത്ത മഴയെത്തുടർന്നാണ് മാറ്റിവച്ചത്. ഫൈനൽ ബുധനാഴ്ച്ച നടത്തുമെന്ന് ക്ലബ്ബ് പ്രസിഡന്റ് എസ്.കെ. ജമാൽ അറിയിച്ചു. ബി.ബി.സി. തൃശൂരും യൂണിവേഴ്‌സൽ ബിൽ ഡേഴ്‌സ് കളമശേരിയും തമ്മിലാണ് കലാശപ്പോരാട്ടം. വെറ്ററൻസ് മത്സരത്തിന്റെ ഫൈനലിൽ എറണാകുളം ജില്ലാ പൊലീസ് ടീമും ബേസ് പെരുമ്പാവൂരും ഏറ്റുമുട്ടും. വെറ്ററൻസ് ഫൈനൽ രാത്രി ഏഴിന് തുടങ്ങും.