ആലുവ: വി.എസ്.എസ് ആലുവ ശാഖാ വാർഷികാഘോഷവും കുടുംബ സംഗമവും സംസ്ഥാന പ്രസിഡന്റ് ടി.ആർ. മധു ഉദ്ഘാടനം ചെയ്തു. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എ.ജി. സോമൻ ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. സന്തോഷ്, സംസ്ഥാന കൗൺസിൽ അംഗം വി.വി. വേലയുധൻ, ജില്ലാ പ്രസിഡന്റ് കെ.കെ. ദിനേശൻ, എം.കെ. മനോഹരൻ, പി.ടി. രജീഷ് കുമാർ, കെ.പി. ഷാജി, ലക്ഷ്മി കൃഷ്ണൻ, ദാക്ഷായണി ഗോപാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ സോണിയ മൽഹർ ഉദ്ഘാടനം ചെയ്തു . സമ്മാനദാനം സിനിമാതാരം ധനം കണ്ണൻ നിർവഹിച്ചു.