പെരുമ്പാവൂർ: ഓൾ കേരള പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രവി കേച്ചേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഷാജി സരിഗ, പന്തളം അജയൻ, ഭരതൻ നീലേശ്വരം, ദിലീപ് വേദിക, അജിത്ത് അയിരൂർ, ഷാജി മുവാറ്റുപുഴ, സഞ്ജീവ് ലാൽ ചങ്ങനാശ്ശേരി എന്നിവർ സംസാരിച്ചു.കേരള സംഗീത നാടക അക്കാഡമി പുരസ്‌കാര ജേതാവ് കുര്യനാട് ചന്ദ്രൻ, തിരക്കഥ കൃത്ത് ദേവദത്ത്ഷാജി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.