പെരുമ്പാവൂർ: മഴയിൽ പെരുമ്പാവൂരിൽ വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. എം.സി.റോഡിൽ വല്ലം ചൂണ്ടി ജംഗ്ഷന് സമീപം റോഡിന് കുറുകെ മരം വീണത് ഗതാഗതം തടസപ്പെട്ടു. പെരുമ്പാവൂർ അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ ഫയർ ഫോഴ്‌സ് സംഘം എത്തി മരം മുറിച്ച് നീക്കി റോഡ് സഞ്ചാര യോഗ്യമാക്കി.
രാവിലെ അഞ്ചു മണിയോടെ കൂവപ്പടി പോളിടെക്കിന് സമീപവും 90 ഇഞ്ച് ചുറ്റളവുള്ള വൻ വാകമരം വൈദ്യുതി ലൈനിന്റെ മുകളിലൂടെ റോഡിലേക്ക് വീണു. ഫയർഫോഴ്‌സ് എത്തി രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് മരം മുറിച്ച് നീക്കിയത്.
രാവിലെ 6.30 ന് കുറുപ്പംപടി കൂട്ടുമഠം ക്ഷേത്രത്തിന് സമീപം മണിയാട്ട് ബേസിലിന്റെ പുരയിടത്തിൽ നിന്ന 40 അടി ഉയരമുള്ള തെങ്ങ് റോഡിന് കുറുകെ വീണതും മുറിച്ച് മാറ്റി. ഫയർഫോഴ്‌സ് ഓഫീസർമാരായ ഷാജി സെബാസ്റ്റ്യൻ, സുനിൽ മാത്യു, പി.എസ്.ഉമേഷ്, പി.പി.ഷംജു, ഒ.എ.ആബിദ്, പി.ബി.ഷെബി മോൻ, പി.എം.ഷെരീഫ്, ബിബിൻ മാത്യു, മിഥുൻ .ടി .ബി, കെ.വി.ജോണി, ബെന്നി ജോർജ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.