ആലങ്ങാട്: വെളിയത്തുനാട് സഹകരണബാങ്ക് മില്ലുപടി കവലയിൽ ആരംഭിച്ച സഹകരണ ആരോഗ്യകേന്ദ്രം മുൻ എം.പി. സുരേഷ്‌ഗോപി ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രദീപ് ജോൺ, പഞ്ചായത്ത് അംഗം മോഹൻ കുമാർകാമ്പിള്ളി, എം.കെ..സദാശിവൻ, സെക്രട്ടറി ഇൻചാർജ് പി.സി.സുജാത, ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.