കളമശേരി: കളമശേരിയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് കങ്ങരപ്പടിയിൽ പുതിയ വില്ലേജ് ഓഫീസ് വേണം, യാത്രാ ക്ലേശം പരിഹരിക്കാൻ സർക്കുലർ ബസ് സർവ്വീസ് വേണം തുടങ്ങിയ ആവശ്യങ്ങൾ സി.പി.ഐ കളമശേരി ഈസ്‌റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. മുതിർന്ന അംഗം കെ.പളനി പതാക ഉയർത്തി. പള്ളിലാങ്കര എസ്.എൻ.ഡി.പി ഹാളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എം.ടി.നിക്സൻ, കെ.വി.രവീന്ദ്രൻ , പി.കെ.സുരേഷ് , അസി.സെക്രട്ടറി വി എ.ഷബീർ , കെ.പി. കരിം, സി.ജി.വേണു, ബ്യൂലാ നിക്സൻ, എസ്.രമേശൻ, പി.എം.നിസാമുദ്ദീൻ, സുഹറ, ഷൈനി മോഹൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി കെ.എ. സെയ്തുമുഹമ്മദിനെയും അസി: സെക്രടറിയായി ജി. ബാബുരാജിനെയും സമ്മേളനം തിരഞ്ഞടുത്തു.