bjp

മൂവാറ്റുപുഴ: ടൗൺഹാളിൽ സംഘടിപ്പിച്ച അമൃത് മഹോത്സവ് വനിതാ സംഗമം മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ജി.ഹേമലത അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ശ്രീകുമാരി രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി സംയോജക്ക് നിഷ അനീഷ്, സമിതി അംഗം സിന്ധു മനോജ്‌ എന്നിവർ സംസാരിച്ചു. തുടർന്ന് 'സ്ത്രീ സ്വാതന്ത്ര്യം ഭാരതീയ വീക്ഷണത്തിൽ' എന്ന വിഷയത്തിലെ സെമിനാറിൽ വിവേകാനന്ദ വേദിക് വിഷൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എം.ലക്ഷ്മി കുമാരി പ്രഭാഷണം നടത്തി. വിവേകാനന്ദ വിദ്യാലയ പ്രധാന അദ്ധ്യാപിക ആർ. അനിത അദ്ധ്യക്ഷത വഹിച്ചു. സേവ ഭാരതി ജില്ലാ സെക്രട്ടറി രാജിമോൾ പി.ആർ., വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്‌ അംഗം പ്രിയ സന്തോഷ്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം നടന്ന സെമിനാറിൽ 'ആത്മനിർഭർ ഭാരത്' സീനിയർ സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺസൽ അഡ്വ. ഒ.എം.ശാലീന സംസാരിച്ചു. സമിതി അംഗം രേഖ പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലർ ശാന്ത പ്രഭാകരൻ, കൂവപ്പടി ഗ്രാമ പഞ്ചായത്ത്‌ അംഗം ശശികല രമേശ്‌ എന്നിവർ സംസാരിച്ചു . വൈകിട്ട് സമാപന സമ്മേളനത്തിൽ ആർ.എസ്. എസ്. സംസ്ഥാന കാരീ കാര്യവാഹ് അംഗം കാ.ഭാ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ബിന്ദു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ആശാ അനിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജു, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി രേണുക സുരേഷ്, തൃകാരിയൂർ പഞ്ചായത്ത്‌ അംഗം ശോഭ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏഷ്യൻ,​ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് സിനി ജോസ്, ഇന്ത്യ സ്റ്റാർ ഐക്കൺ സ്റ്റാർ ജേതാവ് കലാമണ്ഡലം അമ്പിളി, മികച്ച ക്ഷീര കർഷക അവാർഡ് നേടിയ അംബിക മോഹൻ, പഞ്ചഗുസ്‌തി മത്സര വിജയികളായ സുനിത ബൈജു, മകൾ അർച്ചന ബൈജു എന്നിവരെ ചടങ്ങിൽ ആദരിച്ചു. അമൃത് മഹോത്സവത്തിന്റെ ഭാഗമായ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.