മരട്: മോസ്ക് റോഡ് റസിഡന്റ്‌സ് അസോസിയേഷൻ (എം.ആർ.ആർ.എ) പ്രദേശത്തുള്ള നിരാലംബരോഗികൾക്ക് സഹായമെത്തിക്കാൻ ബിരിയാണി ചലഞ്ച് നടത്തി. എം.ആർ.ആർ.എ സ്ഥാപകനേതാവ് കെ.കെ.മൂസ ഹാജി കൗൺസിലർ ജയിനി പീറ്ററിന് ആദ്യ ബിരിയാണി നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എ.എം. മുഹമ്മദ് അദ്ധ്യക്ഷനായി. ബോബി കാർട്ടർ, കെ ഒ.ദിവാകരൻ, വി.ആർ.ബിജു, ജോളി പള്ളിപ്പാട്ട്, പി.ഡി.ശരത്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എട്ടോളം രോഗികൾക്ക് ചികിത്സാ സഹായമെത്തിക്കാൻ ലക്ഷ്യമിട്ട് നടത്തിയ പദ്ധതിയിലൂടെ തുടർന്നും സഹായം നൽകാനാകുമെന്ന് എം.ആർ.ആർ.എ പ്രസിഡന്റ് എ.എം. മുഹമ്മദ്, സെക്രട്ടറി ബോബി കാർട്ടർ എന്നിവർ പറഞ്ഞു.