മൂവാറ്റുപുഴ: ബാലസംഘം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ വേനൽത്തുമ്പി കലാജാഥ സമാപിച്ചു. അഞ്ചുദിവസം ജാഥ പര്യടനം നടത്തി കലാപരിപാടികൾ അവതരിപ്പിച്ചു. സമാപന സമ്മേളനം ചലച്ചിത്രതാരം ഗായത്രി ഉദ്ഘാടനം ചെയ്തു. അദ്വൈത ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി. ബാലഭാസ്കർ, കെ.പി. രാമചന്ദ്രൻ, ടി.എൻ. മോഹനൻ, യു.ആർ. ബാബു, എം.ആർ. പ്രഭാകരൻ, പി .എം. ഇബ്രാഹിം, കെ.കെ. ചന്ദ്രൻ, അനീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.