തൃപ്പൂണിത്തുറ: എമ്പ്രാൻ മഠത്തിൽ നടന്ന സൗജന്യ മന്ത്ര പഠന ശിബിരം മുഖ്യപുരോഹിതൻ നാരായണ ഭട്ടർ, ക്ഷേത്രം പൂജാരി ദേവിപ്രസാദ് ഭട്ടർ, ശ്രീനിവാസൻ, അഡ്വ. രാമകൃഷ്ണൻ പോറ്റി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു. യോഗം പ്രസിഡന്റ് എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം സെക്രട്ടറി എസ്. ശ്രീനിവാസൻ സ്വാഗതവും വൈസ് പ്രസിഡന്റ് സാവിത്രി നരസിംഹൻ നന്ദിയും പറഞ്ഞു.