കളമശേരി: പ്രമുഖ കഥാകൃത്ത് കെ.എം.ഖാലിദ് രചിച്ച നീതിയുടെ ആരവം, കനലെരിയുന്ന മണൽക്കാടുകൾ, ഡെസർട് ഡൺസ് ഒഫ് സ്മോൾഡറിംഗ്‌ എംബേഴ്സ് എന്നീ പുസ്തകങ്ങളുടെ പ്രകാശനം ജസ്റ്റിസ് സുകുമാരൻ നിർവ്വഹിച്ചു. സിനി ആർട്ടിസ്റ്റ് പട്ടണം റഷീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. എം.ഇ.എസ് കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ ഉണ്ണിത്താൻ പുസ്തക പരിചയം നടത്തി. എ.എം.അബൂബക്കർ, ഡി.ഗോപിനാഥൻ നായർ, കെ.എ.ജോസഫ്, പി.ജെ മാത്യു, കെ.എം ഖാലിദ്, ചാന്ദിനി ജയരാജ് എന്നിവർ സംസാരിച്ചു.