poyaly
പോയാലിമലയിൽ തമ്പടിക്കുന്ന ലഹരിമാഫിയക്കെതിരെ എക്സൈസ് വകുപ്പിന്റെ ആഭിമുക്യത്തിൽ സംഘടിപ്പിച്ച കഞ്ചാവ് നാട്ടുകൂട്ടം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനംചെയ്യുന്നു. ഇ.എം.ഷാജി, പി.എച്ച്.സക്കീർഹുസൈൻ, എം.ബി. ഇബ്രാഹിം. റെജീന ഷിഹാജ്, എ.ഇ.ഒ മനോജ് എന്നിവർ സമീപം

മൂവാറ്റുപുഴ: പോയാലിമലയിൽ തമ്പടിക്കുന്ന ലഹരിമാഫിയക്കെതിരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാട്ടുകൂട്ടം സംഘടിപ്പിച്ചു. കഞ്ചാവ് മയക്കുമരുന്ന് മാഫിയയെ തുരത്തുകയെന്ന ലക്ഷ്യത്തോടെയാണ് എക്സൈസ് വകുപ്പ് നാട്ടുകാരുടെ സഹായത്തോടെ നാട്ടുകൂട്ടം ചേർന്നത്. നാട്ടുകൂട്ടം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ റെജീന ഷിഹാജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ പി.എച്ച്. സക്കീർഹുസൈൻ, ഇ.എം. ഷാജി, മുൻ പഞ്ചായത്ത് മെമ്പർ എം.ബി. ഇബ്രാഹിം, കെ.കെ. ഉമ്മർ, പി.എം. നൗഫൽ ഷാജി എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോജ് ക്ലാസെടുത്തു.

രാഷ്ട്രീയ - സാമൂഹ്യ സാംസ്കാരിക മതനേതാക്കൾ നാട്ടുകൂട്ടത്തിൽ പങ്കെടുത്തു. ലഹരിമാഫിയയെ ഒറ്റക്കെട്ടായി നേരിടുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനും പോയാലിമലയെ കൈപ്പിടിയിലാക്കിയ ലഹരി മാഫിയയെ ഇവിടെനിന്ന് തുരത്തുന്നതിന് എക്സൈസ് വകുപ്പിന് നാട്ടുകാരുടെ പൂർണപിന്തുണ ഉണ്ടാകുമെന്ന് സംഘാടകസമിതി ഭാരവാഹിയും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ പി.എം. നൗഫൽ പറഞ്ഞു.