തൃപ്പൂണിത്തുറ: പെട്രോൾ, ഡീസൽ, പാചകവിതക വില വർദ്ധനയ്ക്കെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇരുമ്പനത്തെ പെട്രാളിയം ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്ന ടെർമിനലിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ.പൗലോസ് ധർണ ഉദ്ഘാടനം ചെയ്തു

ഡി.സി.സി സെക്രട്ടറിയും ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡന്റുമായ ടി.എ. ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി അജി കുനേത്ത് സ്വാഗതവും ഐ.എൻ.ടി.യു.സി പിറവം നിയോജക മണ്ഡലം പ്രസിഡന്റ് ടി.എൻ.വിജയകുമാർ, നഗരസഭ കൗൺസിലർമാരായ കെ.വി.സാജു, രോഹിണി കൃഷ്ണകുമാർ, എൻ.സി.കുര്യാക്കോസ്, ട്രാക്കോ കേബിൾ ഐ.എൻ.ടി.യു.സി നേതാവ് ശ്രീകുമാർ, വി.എച്ച്. രാജു, സുജിത്ത് എന്നിവർ സംസാരിച്ചു.