കോതമംഗലം: കെ.പി.എം.എസ് കറുകടം ശാഖയുടെ കുടുംബസംഗമം യൂണിയൻ ഭാരവാഹി എ.ടി. ലൈജു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.ഐ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ടി.സി. കുട്ടപ്പൻ, ശാഖാ സെക്രട്ടറി എൻ.വി. വിനീദ്, പഞ്ചമി കോ ഓർഡിനേറ്റർ ഷൈബി സജി, ശശി കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.ടി. അനൂപ് (പ്രസിഡന്റ് ), എൻ.വി. വിനീദ് (സെക്രട്ടറി), എ.സി. സജി (വൈസ് പ്രസിഡന്റ്), സുലോചന കുട്ടപ്പൻ (ജോ.സെക്രട്ടറി), ടി.സി. കുട്ടപ്പൻ (ട്രഷറർ), രാജേന്ദ്രൻ എം.സി, സി ന്ധു തങ്കപ്പൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.