sevana
നൊച്ചിമ സേവന ലൈബ്രറി സുവർണജൂബിലി സ്മാരകസ്റ്റാമ്പ് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ അൻവർ സാദത്ത് എം.എൽ.എയ്ക്ക് നൽകി പ്രകാശിപ്പിക്കുന്നു

ആലുവ: ഒരുവർഷം നീണ്ടുനിൽക്കുന്ന നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിംഗ്റൂം സുവർണജൂബിലി ആഘോഷങ്ങൾ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തപാൽവകുപ്പുമായി സഹകരിച്ച് പുറത്തിറക്കിയ സുവർണജൂബിലി സ്മാരകസ്റ്റാമ്പ് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ പ്രകാശിപ്പിച്ചു.
പ്രസിഡന്റ് പി.സി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ആദ്യകാല ലൈബ്രറി പ്രവർത്തകരെ ആദരിച്ചു. സെക്രട്ടറി ഒ.കെ. ഷംസുദീൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആബിദ ഷെരീഫ്, പഞ്ചായത്ത് അംഗം സ്വപ്ന ഉണ്ണി, ലൈല അഷറഫ്, ആദ്യകാല അംഗങ്ങളായ ബി. ബീരു, കെ.കെ. മുഹമ്മദ് കുഞ്ഞ്, എ.എം. അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു. തുടർന്ന് ഗസൽസന്ധ്യ നടന്നു.