കളമശേരി: ഏലൂർ ഡിപ്പോ, കുഴിക്കണ്ടം, ചിറാക്കുഴി, വടക്കുംഭാഗം, ഏലൂർ ഫെറി, പാറയ്ക്കൽ ,മഞ്ഞുമ്മൽ, പാതാളം പഞ്ചായത്ത് കോളനി തുടങ്ങിയ പ്രദേശങ്ങളിലെ പറമ്പുകൾ, റോഡുകൾ, പാടശേഖരങ്ങൾ എന്നിവിടങ്ങളിൽനിന്ന് വെള്ളം ഒഴിഞ്ഞില്ല. വീടുകളിൽ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. ഏലൂർ കണ്ടെയ്‌നർ റോഡിലേക്കുള്ള ഫാക്ട് റോഡിൽ പഴയ അമേരിക്കൻ വിംഗിനു സമീപം വന്മരം കടപുഴകി വീണു. നാശനഷ്ടങ്ങളില്ല. ഫയർ ഫോഴ്‌സെത്തി മരം വെട്ടിമാറ്റി റോഡ് സഞ്ചാരയോഗ്യമാക്കി.