
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2022-23 അദ്ധ്യയനവർഷം മുതൽ ഫിഷറീസ് സയൻസിലെ വിവിധ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള (എം.എഫ്.എസ്.സി) പ്രവേശനത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ പ്രവേശന പരീക്ഷാ സ്‌കോർ ആയിരിക്കും പരിഗണിക്കുക. കുഫോസിൽ എം.എഫ്.എസ്.സി പ്രവേശനം ആഗ്രഹിക്കുന്നവർ 31ന് മുമ്പ് സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ പ്രവേശന പരീക്ഷാ എഴുതി സ്‌കോർ കരസ്ഥമാക്കണം. കുഫോസിന്റെ ഫിഷറീസ് ഫാക്കൽറ്റിയുടെ പി.എച്ച്.ഡി പ്രവേശനത്തിനും ഇതേ മാനദണ്ഡമായിരിക്കും.