കൊച്ചി: കരിമുഗൾ മമ്പഅ് അക്കാഡമി 13-ാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലെയ്‌സ് ജൂബിലി സനദ് ദാന സമ്മേളനം നാളെ മുതൽ 21വരെ കരിമുഗളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മതം, മനുഷ്യൻ, മാനവികത എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം രാവിലെ 10ന് ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വൈസ് ചെയർമാൻ അനസ് മണ്ണാറ ചന്തിരൂർ അദ്ധ്യക്ഷത വഹിക്കും.