കോലഞ്ചേരി: മികച്ച പഠിതാക്കൾക്ക് കേന്ദ്രസർക്കാരിന്റെ സമത്വ 2022 പദ്ധതിയിൽപെടുത്തി ലാപ്ടോപ്പുകൾ വിതരണം ചെയ്തു. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ എക്സിക്യുട്ടീവ് ഡയറക്ടർ കെ.കെ. കർണൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെംതോസ് പി. പോൾ, പി.ടി.എ പ്രസിഡന്റ് അഡ്വ. ജി. സന്തോഷ്‌കുമാർ, കോളേജ് യൂണിയൻ ചെയർമാൻ വിനായക് രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സാങ്കേതിക സർവകലാശാല തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് നൽകുന്നത്.