പള്ളുരുത്തി: പുത്തൻതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അമ്മമാർക്കായി സൈബർ സുരക്ഷയെക്കുറിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇന്റർനെറ്റ് യുഗത്തിൽ ജീവിക്കുന്ന പുതുതലമുറ സുരക്ഷിതമായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇന്റർനെറ്റിന്റെ ദുരുപയോഗം വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കുറിച്ചും അമ്മമാരിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിശീലനപരിപാടിയുടെ ലക്ഷ്യം. ഐ.ടിയിൽ വിദഗ്ദ്ധരായ ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളാണ് ക്ലാസെടുത്തത്. വാർഡംഗം റോസി പെക്സി പരിപാടി ഉദ്ഘാടനം ചെയ്തു.