vr

കുറുപ്പംപടി: മുടക്കുഴ ഭാഗത്തേക്ക് പെരിയാർവാലി കനാലിലൂടെ വെള്ളംവരുന്ന വേങ്ങൂർവെസ്റ്റ് എം.ഡി കനാലിന്റെ വേങ്ങൂർ പള്ളിത്താഴത്ത് കലുങ്ക് തകർന്നു. ഏതുസമയവും നിലംപൊത്താറായ രീതിയിലാണ് കലുങ്കിന്റെ അവസ്ഥ. കലുങ്കിന്റെ താഴെയുള്ള വെള്ളംപോകുന്ന പൈപ്പും തകർന്നു. മാലിന്യങ്ങൾ നിറഞ്ഞ് മുടക്കുഴ ഭാഗത്തേക്ക് വെള്ളം നീരൊഴുക്കില്ലാതെ കിടക്കുന്നു. ഇവിടത്തുകാർ കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നു . കാലപ്പഴക്കം മൂലമാന്ന് കലുങ്ക് തകർന്നത്. അടിയന്തരമായി പുതുക്കിപ്പണിയുവാൻ നടപടി സ്വീകരിക്കണമെന്ന് മുടക്കുഴ പഞ്ചായത്ത് കമ്മിറ്റി പെരിയാർവാലി അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.