
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനും ഹിറ്റാച്ചി ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ ഇന്നൊവേഷൻ ചലഞ്ചിൽ കേരളത്തിൽ നിന്നുള്ള ഫ്യൂസലേജ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡും ഗൗദ്രിക ഡിജിറ്റൽ ലേബർ ചൗക്ക് പ്രൈവറ്റ് ലിമിറ്റഡും വിജയികളായി. സ്മാർട്ട് കാർഷിക വിഭാഗത്തിലാണ് ദേവൻ ചന്ദ്രശേഖരൻ തുടങ്ങിയ ഫ്യൂസലേജ് വിജയിയായത്. 30 ലക്ഷം രൂപവീതം ചലഞ്ചിലെ വിജയികൾക്ക് ലഭിച്ചു. കൊച്ചിയിൽ നടന്ന ഫിൻടെക് ഉച്ചകോടിയിലാണ് വിജയികളുടെ പ്രഖ്യാപിച്ചത്. ഹിറ്റാച്ചിയുടെ ഗവേഷണവിഭാഗം മേധാവി ഡോ. കിങ്ഷുക് ബാനർജി വിജയികൾക്ക് പുരസ്‌കാരം സമ്മാനിച്ചു. റൂറൽ ഫിനാൻസ്, സ്മാർട്ട് അഗ്രികൾച്ചർ എന്നീ വിഭാഗങ്ങളിലാണ് ഹിറ്റാച്ചി നാഷണൽ ഇന്നൊവേഷൻ ചലഞ്ച് നടത്തിയത്.