k-sudhakaran-

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി കെ-റെയിൽ സർവേക്കല്ലിടൽ നിറുത്താനുള്ള തീരുമാനം സർക്കാരിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. കോൺഗ്രസും യു.ഡി.എഫും നടത്തിയ സമരങ്ങളുടെ ഒന്നാംഘട്ട വിജയമാണിത്. പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കാനും ഈടാക്കിയ പിഴത്തുക തിരികെ നൽകാനും സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തൃക്കാക്കരയിൽ യു.ഡി.എഫ് വിജയിച്ചാൽ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

 കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ക്ക​ണം: പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

സ​ർ​വേ​ ​നി​റു​ത്താ​നു​ള്ള​ ​തീ​രു​മാ​നം​ ​കെ​-​റെ​യി​ൽ​ ​വി​രു​ദ്ധ​ ​സ​മ​ര​ത്തി​ന്റെ​ ​ഒ​ന്നാം​ഘ​ട്ട​ ​വി​ജ​യ​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സ​മ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​ ​ചു​മ​ത്തി​യ​ ​മു​ഴു​വ​ൻ​ ​കേ​സു​ക​ളും​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ആ​ര് ​സ​മ​രം​ ​ചെ​യ്താ​ലും​ ​ക​ല്ലി​ട​ൽ​ ​തു​ട​രു​മെ​ന്ന​ ​പ്ര​ഖ്യാ​പ​ന​ത്തി​ൽ​ ​നി​ന്ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പി​ന്നോ​ട്ടു​ ​പോ​കേ​ണ്ടി​ ​വ​ന്നു.​ ​ഐ​തി​ഹാ​സി​ക​ ​സ​മ​ര​മാ​യി​ ​കെ​-​റെ​യി​ൽ​ ​വി​രു​ദ്ധ​ ​സ​മ​രം​ ​മാ​റു​മെ​ന്ന് ​പ്ര​തി​പ​ക്ഷം​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​താ​ണ്.

 ക​ല്ലി​ട​ൽ​ ​നി​റു​ത്തി​യ​ത് ​തൃ​ക്കാ​ക്ക​ര​യിൽ തി​രി​ച്ച​ടി​ ​പേ​ടി​ച്ച്:​വി.​മു​ര​ളീ​ധ​രൻ

തൃ​ക്കാ​ക്ക​ര​യി​ൽ​ ​വ​ൻ​തി​രി​ച്ച​ടി​ ​നേ​രി​ടു​മെ​ന്ന് ​ബോ​ദ്ധ്യ​മാ​യ​തി​നാ​ലാ​ണ് ​തി​ടു​ക്ക​ത്തി​ൽ​ ​സി​ൽ​വ​ർ​ലൈ​ൻ​ ​ക​ല്ലി​ട​ൽ​ ​നി​റു​ത്തി​വ​യ്ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​തെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ.​ ​പ​ദ്ധ​തി​ക്ക് ​കേ​ന്ദ്രം​ ​അ​നു​മ​തി​ ​ന​ൽ​കി​ല്ല​ ​എ​ന്ന​തും​ ​ജ​ന​കീ​യ​ ​പ്ര​തി​രോ​ധ​വും​ ​കാ​ര​ണ​ങ്ങ​ളാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ ​ജ​ന​ങ്ങ​ളു​ടെ​ ​ഇ​ട​യി​ൽ​ ​നേ​രി​ട്ട് ​വോ​ട്ടു​തേ​ടി​ ​ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ​എ​തി​ർ​പ്പി​ന്റെ​ ​ആ​ധി​ക്യം​ ​മ​ന​സി​ലാ​യ​ത്.​ ​ഇ​ത് ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​വി​ജ​യ​മാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​തു​കൊ​ണ്ട് ​പ്ര​ശ്നം​ ​അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നും​ ​സി​ൽ​വ​ർ​ലൈ​ൻ​ ​സ​മ​ര​ത്തി​ൽ​ ​പൊ​ലീ​സി​ന്റെ​യും​ ​സി.​പി.​എം​ ​ഗു​ണ്ട​ക​ളു​ടെ​യും​ ​മ​ർ​ദ്ദ​ന​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​മു​ഴു​വ​ൻ​പേ​ർ​ക്കും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണ​മെ​ന്നും​ ​പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

 മു​ഖ്യ​മ​ന്ത്രി​ ​മു​ട്ടു​മ​ട​ക്കി​:​ ​കെ.​സു​രേ​ന്ദ്രൻ
​ജ​ന​വി​കാ​ര​ത്തി​നു​മു​ന്നി​ൽ​ ​മു​ട്ടു​മ​ട​ക്കേ​ണ്ടി​വ​ന്ന​തി​നാ​ലാ​ണ് ​സി​ൽ​വ​ർ​ലൈ​ൻ​ ​ക​ല്ലി​ട​ൽ​ ​സ​ർ​ക്കാ​ർ​ ​നി​റു​ത്തി​വ​ച്ച​തെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​സി​ൽ​വ​ർ​ലൈ​ൻ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തി​ന് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​ല​ഭി​ക്കി​ല്ലെ​ന്നും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​ഉ​റ​പ്പാ​യി​രു​ന്നു.​ ​തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ചു​ ​വീ​ടു​ക​ളി​ലെ​ത്തി​യ​ ​മ​ന്ത്രി​മാ​ർ​ക്ക് ​ജ​ന​വി​കാ​രം​ ​സി​ൽ​വ​ർ​ലൈ​നി​ന് ​എ​തി​രാ​ണെ​ന്ന് ​ബോ​ദ്ധ്യ​മാ​യി.​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ​ ​എ​ടു​ത്ത​ ​കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​ജ​ന​ങ്ങ​ളോ​ട് ​മാ​പ്പു​പ​റ​യ​ണം.​ ​സി​ൽ​വ​ർ​ലൈ​ൻ​ ​വി​ഷ​യം​ ​ഉ​യ​ർ​ത്തി​ ​തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ടു​മെ​ന്ന് ​പ​റ​ഞ്ഞ​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​ബോ​ധോ​ദ​യ​മു​ണ്ടാ​യ​ത് ​ന​ല്ല​കാ​ര്യ​മാ​ണെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.