അങ്കമാലി: സീനിയർ സിറ്റിസൺ ഫോറം അങ്കമാലി മേഖലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗം. സെന്റ് ജോർജ് ബസിലിക്ക റെക്ടർ ഡോ. ജിമ്മി പൂച്ചക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ. തോമസ് അദ്ധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ജോർജ് തെറ്റയിൽ, ജോർജ് കോട്ടക്കൽ, എലിയക്കുട്ടി തച്ചിൽ, എം.എസ്. തോമസ്, ജോസ് കിഴക്കുംതല, മാത്യു പഞ്ഞിക്കാരൻ, കെ.എം. വർഗീസ്, ലിസി ബേബി, ലീല തച്ചിൽ, തങ്കമ്മ തച്ചിൽ, കൊച്ചു ത്രേസ്യാ ആന്റണി, തോമസ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.