m

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം 4471-ാം നമ്പർ മേതല ശാഖയിൽ ബാലജനയോഗം, കുമാരിസംഘം, യൂത്ത് മൂവ്മെന്റ് എന്നീ പോഷകസംഘടനകളുടെ കൺവെൻഷനും നേതൃത്വ പരിശീലനക്യാമ്പും നടന്നു. കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രീത് ഭാസ്കർ ക്യാമ്പിന് നേതൃത്വം നൽകി. ഗുരുദേവ കൃതികളെ ആസ്പദമാക്കി ലളിതഗാനം രചിച്ച ദുർഗാദാസിനെ ആദരിച്ചു. ശാഖാ സെക്രട്ടറി പി.സി. ബിജു, കെ. ചന്ദ്രബോസ്, വനിതാസംഘം പ്രസിഡന്റ് ബിജി അജി, സെക്രട്ടറി ശ്യാമളചന്ദ്രൻ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.