കൊച്ചി: കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ ശ്വാസകോശ, രക്തസമ്മർദ്ദക്യാമ്പ് ഈ മാസം 20 ന് (വെള്ളി) രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, പൾമണറി ടെസ്റ്റ്, പീക്ക് ഫ്‌ളോ മീറ്റർ ടെസ്റ്റ്, 6 മിനിറ്റ് നടത്ത പരിശോധന എന്നിവ സൗജന്യമാണ്. സംശയ നിവാരണവും ക്യാമ്പിൽ നടത്താം. രജിസ്റ്റർ ചെയ്യാനും വിവരങ്ങൾക്കും 0484 4077402, 2354139, 7025350481.