മൂവാറ്റുപുഴ: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം 19ന് രാവിലെ 10ന് മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മാത്യു കുഴൽനാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ഡേവിഡ് ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ. ജോസ്, മുൻ എം.എൽ.എ. ബാബുപോൾ, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ്, മുൻ ചെയർമാൻ യു.ആർ. ബാബു, സംസ്ഥാന, ജില്ല, താലൂക്ക് ഭാരവാഹികളായ വി.എ. കുഞ്ഞുമൈതീൻ, കെ.ജെ. ജോർജ്, പി.വി. മുഹമ്മദാലി, എ.വി. ജോൺ തുടങ്ങിയവർ പ്രസംഗിക്കും.

വാർത്താസമ്മേളനത്തിൽ സംസ്ഥാന കൗൺസിൽ വി.എ. കുഞ്ഞുമൈതീൻ, ജില്ലാ പ്രസിഡന്റ് കെ.ജെ. ജോർജ്, താലൂക്ക് പ്രസിഡന്റ് ഡേവിഡ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി മർക്കോസ് ഉലഹന്നാൻ എന്നിവർ സംബന്ധിച്ചു.