മൂവാറ്റുപുഴ: ആയവന സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 1- ഇൻസ്ട്രക്ടർ ഇൻ മാത്തമാറ്റിക്സ് (എച്ച്. എസ്. ടി. മാത്തമാറ്റിക്സ്), 2- പാർട്ട് ടൈം മലയാളം ടീച്ചർ, 3- ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ സയൻസ് (എച്ച്. എസ്. ടി. ഫിസിക്കൽ സയൻസ്), 4- വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്), 5- ട്രേഡ്സ്മാൻ (ഓട്ടോമൊബൈൽ) എന്നിവയാണ് തസ്തികകൾ.

പാർട്ട് ടൈം മലയാളം ടീച്ചർ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്), ട്രേഡ്സ്മാൻ (ഓട്ടോമൊബൈൽ) എന്നീ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 23/05/2022 രാവിലെ 10 മണിക്കും ഇൻസ്ട്രക്ടർ ഇൻ മാത്തമാറ്റിക്സ് (എച്ച്. എസ്. ടി. മാത്തമാറ്റിക്സ്), ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ സയൻസ് (എച്ച്. എസ്. ടി. ഫിസിക്കൽ സയൻസ്) തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 24/05/2022 രാവിലെ 10 മണിക്കും നടത്തുന്നതാണ്. താത്പര്യമുള്ളവർ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി സ്കൂളിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ: 0485-2283747, മൊബൈൽ: 9400006477.