
മൂവാറ്റുപുഴ: ദേശീയ ഡെങ്കു ദിനത്തിൽ കൊതുക് നിർമാർജ്ജന യജ്ഞം നടത്തി വാഴക്കുളം ദി ബദ്‌ലഹേം ഇന്റർനാഷണൽ സ്കൂളിലെ കുട്ടികൾ. അധ്യയന വർഷാരംഭത്തിന് മുന്നോടിയായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യജ്ഞം സ്കൂൾ പ്രിൻസിപ്പാൾ ജോബിറ്റ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾ ചെറു സംഘങ്ങളായി തിരിഞ്ഞാണ് ഫോഗിങ് അടക്കമുള്ള കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തിയത്. സ്കൂൾ പരിസരത്ത് വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ഇടങ്ങൾ വിദ്യാർത്ഥികൾ ശുചീകരിച്ചു. അവധി ക്കാലത്ത് കുട്ടികൾ സ്വീകരിച്ച മാതൃകാപരമായ സമീപനത്തെ സ്കൂൾ മാനേജിംഗ് ഡയറക്ടർ വി. ഒ. ജോൺ അഭിനന്ദിച്ചു. സയൻസ് വിഭാഗം അദ്ധ്യാപകരായ ജിനി ഷിനോ ലാൽ , ഡീന മാത്യു, ശ്രുതി മരിയ വിൻസെന്റ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനാണ് സയൻസ് ക്ലബ്ബിന്റെ ശ്രമം.