കൊച്ചി: ഇന്ത്യൻ ഇൻഷ്വറൻസ് ഇൻഡിപെൻഡെന്റ് സർവയേഴ്‌സ് ആൻഡ് ലോസ് അസസേഴ്‌സ് സംഘ് (ബി.എം.എസ്) സംസ്ഥാന സമ്മേളനം ബി.എം.എസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.എസ്.എസ് സംസ്ഥാന നേതാക്കളായ ശിവജി സുദർശൻ, ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.എൻ. സലിംരാജ് (പ്രസിഡന്റ്), എ.വി. ബാബു (വർക്കിംഗ് പ്രസിഡന്റ്), എസ്. സിയാദ് (ജനറൽ സെക്രട്ടറി), രജിത് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.