sngist-
എസ്.എൻ ജിസ്റ്റിൽ നടന്ന മാനേജ്മെന്റ് ഫെസ്റ്റിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് ലഭിച്ച കൊച്ചിൻ എസ്.സി.എം.എസ് സ്കൂൾ ഒഫ് ബിസിനസിലെ വിദ്യാർത്ഥികൾക്ക് കോളേജ് മാനേജർ ഡോ. എം. ശിവാനന്ദൻ ട്രോഫി സമ്മാനിക്കുന്നു

പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റിൽ എം.ബി.എ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് സമാപിച്ചു. കൊച്ചി എസ്.സി.എം.എസ് സ്കൂൾ ഒഫ് ബിസിനസിനാണ് കിരീടം. എസ്.സി.എം.എസിലെ ആൽഫ്രഡ് ജോയിയെ ബെസ്റ്റ് മാനേജരായി തിരഞ്ഞെടുത്തു. സമാപനസമ്മേളനത്തിൽ ടോയ്ഫോസറ്റ് ലിമിറ്റഡിലെ സിന്ധു അഗസ്റ്റിൻ മുഖ്യാതിഥിതിയായിരുന്നു. കോളേജ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അക്കാഡമിക് ഡയറക്ടർ ഡോ. സി.പി. സുനിൽകുമാർ, മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, ഫാക്കൽറ്റി കോ ഓഡിനേറ്റർ പി.എം. ശ്രീജിത്ത്, നീന ആർ. കൃഷ്ണ, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ലിയോൺ ജോസഫ്, ഗായത്രി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ഡോ. എം. ശിവാനന്ദൻ സമ്മാനദാനം നിർവഹിച്ചു.