twenty-twenty-party

കൊച്ചി: നാലാം മുന്നണി പ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസം പിന്നിടും മുമ്പ് പിന്തുണ തേടി എൽ.ഡി.എഫും യു.ഡി.എഫും. അതേസമയം രണ്ടു ദിവസത്തിനകം നിലപാട് പ്രഖ്യാപിക്കാനാണ് ട്വന്റി 20യുടെയും ആം ആദ്മി പാർട്ടിയുടെയും തീരുമാനം. കഴിഞ്ഞ തവണ ട്വന്റി 20ക്കുവേണ്ടി ഡോ. ടെറി തോമസ് നേടിയ 13,897 വോട്ടിലാണ് മുന്നണികളുടെ കണ്ണ്. എൻ.ഡി.എയ്‌ക്കും ഈവോട്ടിൽ കണ്ണുണ്ട്.

പരസ്യമായി സി.പി.എമ്മിനെയും എൽ.ഡി.എഫ് സർക്കാരിനെയും എതിർക്കുന്ന ട്വന്റി 20യുടെ ആദ്യം വോട്ടഭ്യർത്ഥിച്ചത് യു.ഡി.എഫാണ്. കിറ്റെക്സിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച പി.ടി. തോമസിനോടുള്ള എതിർപ്പ് യു.ഡി.എഫിനോടുണ്ടാകില്ലെന്നാണ് നേതാക്കൾ കരുതുന്നത്. കെ-റെയിൽ, കൊലപാതകരാഷ്ട്രീയം എന്നിവയെ എതിർക്കുന്ന ട്വന്റി 20യും ആം ആദ്മിയും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പറഞ്ഞു.

 ഒരേ ആശയമെന്ന് സ്വരാജ്

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പ്രചാരണത്തിന്റെ ചുമതലക്കാരനുമായ എം. സ്വരാജാണ് എൽ.ഡി.എഫിനായി നാലാം മുന്നണിയോട് വോട്ടഭ്യർത്ഥിച്ചത്. ആം ആദ്മിയുടെയും ട്വന്റി 20യുടെയും ആശയങ്ങളുമായി യോജിക്കുന്നത് ഇടതുപക്ഷമാണെന്ന് സ്വരാജ് പറഞ്ഞു. സി.പി.എമ്മിനോട് ട്വന്റി 20 നേരിട്ട് പോരാടുന്നുണ്ടെങ്കിലും ആം ആദ്മി പാർട്ടിയുമായി അകൽച്ചയില്ലാത്തത് മുതലെടുക്കാമെന്നാണ് എൽ.ഡി.എഫ് നേതൃത്വം കരുതുന്നത്.

'വോട്ട് തേടും മുമ്പ് പ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ സി.പി.എം മാപ്പുപറയണം. തൃക്കാക്കരയിലെ നിലപാട് രണ്ടു ദിവസത്തിനകം വ്യക്തമാക്കും. ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും. കെ-റെയിലും അക്രമരാഷ്ട്രീയവും ചർച്ചയാകും".

- സാബു ജേക്കബ്, ട്വന്റി 20 പാർട്ടി പ്രസിഡന്റ്

'തൃക്കാക്കരയിലെ നിലപാട് ട്വന്റി 20 യുമായി ചർച്ച ചെയ്‌തു തീരുമാനിക്കും".

- പി.സി. സിറിയക്, ആം ആദ്മി പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ,

- പത്മനാഭൻ ഭാസ്‌കർ, ജനറൽ സെക്രട്ടറി

 '​മാ​പ്പ്'​ ​പ​രാ​മ​ർ​ശ​ത്തിൽ കൊ​ണ്ടും​ ​കൊ​ടു​ത്തും..

തൃ​ക്കാ​ക്ക​ര​യി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പോ​ര് ​മു​റു​കി​യ​തോ​ടെ​ ​വോ​ട്ടി​നെ​ച്ചൊ​ല്ലി​ ​ട്വ​ന്റി​ 20​ ​ചീ​ഫ് ​കോ​-​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​സാ​ബു​ ​ജേ​ക്ക​ബും​ ​കു​ന്ന​ത്തു​നാ​ട് ​എം.​എ​ൽ.​എ​ ​പി.​വി.​ ​ശ്രീ​നി​ജി​നും​ ​ത​മ്മി​ൽ​ ​വാ​ക്‌​പോ​ര്.​ ​ത​ർ​ക്കം​ ​മു​റു​കി​യ​പ്പോ​ൾ​ ​ഫേ​സ്ബു​ക്കി​ലെ​ ​മാ​പ്പ് ​പ​രാ​മ​ർ​ശം​ ​ശ്രീ​നി​ജി​ൻ​ ​പി​ൻ​വ​ലി​ച്ചു.​ ​മാ​പ്പ് ​ചോ​ദി​ച്ച​യാ​ൾ​ ​'​ക​ണ്ടം​വ​ഴി​ ​ഓ​ടി​'​യെ​ന്ന് ​സാ​ബു​ ​തി​രി​ച്ച​ടി​ച്ചു.

വോ​ട്ട് ​വേ​ണ​മെ​ങ്കി​ൽ​ ​ട്വ​ന്റി​ 20​ക്കെ​തി​രാ​യ​ ​അ​ക്ര​മ​ങ്ങ​ളി​ൽ​ ​ശ്രീ​നി​ജി​ൻ​ ​മാ​പ്പു​ ​പ​റ​യ​ണ​മെ​ന്ന് ​സാ​ബു​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​'​കു​ന്നം​കു​ളം​ ​മാ​പ്പു​ണ്ടെ​ങ്കി​ൽ​ ​ത​ര​ണേ,​ ​ഒ​രാ​ൾ​ക്ക് ​കൊ​ടു​ക്കാ​നാ​ണ്'​ ​എ​ന്ന് ​ഇ​തി​ന് ​ഫേ​സ് ​ബു​ക്കി​ലൂ​ടെ​ ​ശ്രീ​നി​ജി​ൻ​ ​പ്ര​തി​ക​രി​ച്ചു.​ ​'​തൃ​ക്കാ​ക്ക​ര​ ​മാ​പ്പു​ണ്ട്,​ ​മേ​യ് 31​ ​ക​ഴി​ഞ്ഞ് ​ത​രാം​'​ ​എ​ന്ന് ​സാ​ബു​ ​തി​രി​ച്ച​ടി​ച്ചു.​ ​എ​ന്നാ​ൽ,​ ​വൈ​കാ​തെ​ ​ശ്രീ​നി​ജി​ൻ​ ​പോ​സ്റ്റ് ​പി​ൻ​വ​ലി​ച്ചു.​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​ര​മാ​ണി​തെ​ന്നാ​ണ് ​സൂ​ച​ന.

 സ്ഥാ​നാ​ർ​ത്ഥി​​​ക​ൾ​ ​എ​ട്ടു​പേർ

​തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​​​ൽ​ ​നാ​മ​നി​​​ർ​ദ്ദേ​ശ​ ​പ​ത്രി​​​ക​ ​പി​ൻ​വ​ലി​​​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​ദി​​​നം​ ​ഇ​ന്ന​ലെ​ ​ക​ഴി​​​ഞ്ഞ​പ്പോ​ൾ​ ​എ​ട്ടു​പേ​ർ​ ​രം​ഗ​ത്ത്.​ ​ആ​രും​ ​പി​​​ൻ​വ​ലി​​​ച്ചി​​​ല്ല.​ ​മ​ത്സ​ര​ ​രം​ഗ​ത്തു​ള്ള​വ​ർ​:​ ​ഉ​മ​ ​തോ​മ​സ് ​(​യു.​ഡി.​എ​ഫ്),​ഡോ.​ ​ജോ​ ​ജോ​സ​ഫ് ​(​എ​ൽ.​ഡി.​എ​ഫ്.​),​എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​(​ബി.​ജെ.​പി.​),​അ​നി​ൽ​ ​നാ​യ​ർ​ ​(​സ്വ​ത​ന്ത്ര​ൻ​),​ജോ​മോ​ൻ​ ​ജോ​സ​ഫ് ​(​സ്വ​ത​ന്ത്ര​ൻ​),​സി.​പി.​ ​ദി​ലീ​പ് ​നാ​യ​ർ​ ​(​സ്വ​ത​ന്ത്ര​ൻ​),​ബോ​സ്കോ​ ​ക​ള​മ​ശേ​രി​ ​(​സ്വ​ത​ന്ത്ര​ൻ​),​മ​ന്മ​ഥ​ൻ​ ​(​സ്വ​ത​ന്ത്ര​ൻ​).