ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്നുള്ള കീഴ്മാട് സർക്കുലർ ബസിന്റെ സമയം പുന:ക്രമീകരിക്കണമെന്ന് സി.പി.ഐ കീഴ്മാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ബസ് ഏതാനും മാസങ്ങളായി കുട്ടമശേരി വഴിമാത്രം രാവിലെയും വൈകിട്ടും മൂന്ന് സർവീസുകൾ മാത്രം നടത്തുകയാണ്. ഇതുമൂലം ചൂണ്ടി വഴി കീഴ്മാടിലേക്ക് വരേണ്ട യാത്രക്കാർ ദുരിതത്തിലാണ്. വകുപ്പ് മന്ത്രി വിഷയത്തിൽ ഇടപെടണം.

സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്‌സൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ. പരമു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, അസി. സെക്രട്ടറി എൻ.കെ. കുമാരൻ, പി.ടി. സേവ്യർ, മനോജ് ജി. കൃഷ്ണൻ, അസ്ലഫ് പാറേക്കാടൻ, പി.വി. പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. എം.എം. അഫ്‌സലിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.