പെരുമ്പാവൂർ: കൂടാലപ്പാട് സെന്റ് ജോർജ്ജ് ഇടവകയിൽ പാരീഷ് ഫാമിലി യൂണിയന്റെ ആഭിമുഖ്യത്തിൽ ജോർജ്ജിയൻ മെഗാ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. വല്ലം ഫൊറോനാ വികാരി ഫാ. പോൾ മാടശ്ശേരി ഉദ്ഘാടനം ചെയ്തു. സിനിമ താരം മുക്ത മുഖ്യാതിഥിയായി. ക്വിസ് മാസ്റ്റർ വികാരി ഫാ. പോൾ മനയംപിള്ളി, അസി. വികാരി ആന്റണി കുരിയിക്കാവെളിച്ചിറ എന്നിവർ നേതൃത്വം നൽകി. ഫാമിലി യൂണിയൻ വൈസ് ചെയർമാൻ ഷൈൻ ഐപ്പ്, കെ.ഒ .പോളച്ചൻ, സി.ആർ. വർഗീസ്, ഭാരവാഹികളായ സി.പി. യോഹന്നാൻ, വിൽസൺ പള്ളത്തുകുടി, ജോൺ ജോർജ്, ഷൈന സിബി തുടങ്ങിയവർ പങ്കെടുത്തു.