pks


പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ 'താലൂക്ക് സംഗമം' ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സാജു പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. സജീവ് റിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. എം.എ. സുലൈമാൻ, ജോസ് വി.ജേക്കബ് എന്നിവർ പങ്കെടുത്തു.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിൽ 50 വേദികളിൽ അവതരിപ്പിച്ച 'ജീവിതലഹരി' നാടകം ആവിഷ്കരിച്ച എൽദോസ് യോഹന്നാൻ, വി.ടി. രതീഷ് എന്നിവരെ ആദരിച്ചു. താലൂക്ക് ലൈബ്രറിയുടെ പ്രവർത്തനം എത്രയും വേഗം പൂർണ്ണരൂപത്തിലാക്കുന്നതിനും പഞ്ചായത്ത് തല നേതൃ സമിതിയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിനും ഗ്രന്ഥശാല നിയമാവലി തയ്യാറാക്കുന്നതിനും തീരുമാനിച്ചു.