nad

പെരുമ്പാവൂർ: ഒക്കൽ കർത്തവ്യ ലൈബ്രറിയുടെയും പഞ്ചായത്ത് ഗ്രന്ഥശാല നേതൃ സമിതിയുടെയും ആഭിമുഖ്യത്തിൽ ഒക്കൽ തുരുത്തിൽ നടത്തിയ നാടൻപാട്ട് പരിശീലന കളരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ അമൃതാ സജിൻ അധ്യക്ഷത വഹിച്ചു. ജി. ഉണ്ണികൃഷ്ണൻ, ടി.കെ. അജയഘോഷ് , കെ. മാധവൻ നായർ,പി. അംബികാദേവി, വർഗീസ് തെറ്റയിൽ, എം. വി. ബാബു, വി. പി. സുരേഷ്, കെ.മുരുകൻ , വി.കെ.ജോസഫ് എന്നിവർ സംസാരിച്ചു .നാടൻപാട്ട് കലാകാരൻ എൻ.ജി. കൃഷ്ണൻകുട്ടി കളരിക്ക് നേതൃത്വം നൽകി .നൂറോളം പേർ കളരിയിൽ പങ്കെടുത്തു .