
പെരുമ്പാവൂർ: മതം വെറുപ്പല്ല കാരുണ്യമാണ് എന്നത് ലോകം ഏറ്റെടുക്കേണ്ട ആശയമാണെന്ന്ബെന്നി ബെഹനാൻ എം.പി. പറഞ്ഞു. മത അധ്യാപനങ്ങൾ യഥാർഥത്തിൽ മനസ്സിലാക്കാത്തവർ മതാന്ധത ബാധിച്ച സമൂഹമായി മാറുന്ന സാഹചര്യത്തിൽ ഈ ആശയത്തിന്റെ വ്യാപ്തി വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പെരുമ്പാവൂരിൽ നടന്ന മുജാഹിദ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻഎം ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ ജലാൽ പള്ളിക്കരയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി. മുഹമ്മദ് സലീം സുല്ലമി മുഖ്യപ്രഭാഷണം നടത്തി. റഷീദ് ഉസ്മാൻ സേട്ട്,
എ. നിസാർ , നൂർ മുഹമ്മദ് നൂർഷാ എൻ.എ.സലീം ഫാറൂഖി, കെ.എ. നൗഷാദ് മാസ്റ്റർ, ഇ.കെ. അലിക്കുഞ്ഞ്, അബ്ദുൽ നാസർ അൻവരി, ഡോ: അബ്ദുൽ റഷീദ്, സഗീർ കാക്കനാട് , അഫ്‌സൽ കൊച്ചി, ആസിഫ് ഇസ്ലാഹി എന്നിവർ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം, വനിത സമ്മേളനം, തുറന്ന സംവാദം എന്നിവയും നടന്നു.