പറവൂർ: പറവൂർ ലെജൻഡസ് സ്പോർട്സ് ക്ളബിന്റെ നേതൃത്വത്തിൽ നടന്ന ഓൾകേരള ഓപ്പൺ ഷട്ടിൽ ടൂർണമെന്റിൽ എറണാകുളത്തെ ജെയ്സൺ, ഹരി ടീം ഒന്നാംസ്ഥാനത്തെത്തി. കോഴിക്കോട് ഷിജാസ്, നസീം ടീമിന് രണ്ടും മലപ്പുറം അക്ഷയ്, ആരോൺ ടീമിന് മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. ജെയ്സനാണ് മികച്ചതാരം.