
പെരുമ്പാവൂർ: ഐ.എൻ.ടി.യു.സി കോടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിച്ചിലക്കോട് കവലയിൽ രക്തദാന ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കൊവിഡ് പ്രതിരോധത്തിൽ മുന്നണി പോരാളികളായ ആശാ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് ആലുവയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ ബെന്നി ബഹനാൻ എം.പി ആശാ പ്രവർത്തകരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് പി.വി. സുനിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ, മനോജ് മൂത്തേടൻ, മുഹമ്മദാലി, പി.പി. അൽഫോൺസ് മാസ്റ്റർ, പി.വൈ. പൗലോസ്, സി.കെ. ഷൺമുഖം, ബേബി തോപ്പിലാൻ, എം.പി. പ്രകാശ്, പി.വി. മനോജ്, ബിനോയ് അരീയ്ക്കൽ എന്നിവർ സംസാരിച്ചു.