കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ സൗജന്യ സന്ധി മാറ്റിവയ്ക്കൽ രോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നാളെ ഉച്ചയ്ക്ക് 2 മുതൽ 6 വരെ നടത്തും. ലൂർദ് ആശുപത്രി ഓർത്തോപീഡിക്‌സ്, ഫിസിയോതെറാപ്പി വിഭാഗങ്ങൾ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സിനിമാതാരം ഊർമിള ഉണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രജിസ്റ്റർ ചെയുന്നവരിൽ നിന്ന് 50 പേർക്ക് സൗജന്യ സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ലഭിക്കും. സൗജന്യ അസ്ഥി സാന്ദ്രത പരിശോധനയോടൊപ്പം സംശയനിവാരണവും കാൽമുട്ട് ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ചീഫ് ഫിസിയോതെറപ്പിസ്റ്റിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് എക്‌സർസൈസും നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പുതിയ രോഗികൾക്ക് സൗജന്യ നിരക്കിൽ എക്‌സ്‌റേ നൽകുന്നതാണ്. രജിസ്ട്രേഷന്: 0484412 1234 / 1233 / 9496002666.