പറവൂർ: സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള വിദ്യാർത്ഥികളുടെ യാത്രാവാഹനത്തിലെ ഡ്രൈവർ, അറ്റൻഡർ, ആയ, സേഫ്റ്റി ഓഫീസർ എന്നിവർക്കായി റോഡ് സുരക്ഷാ ബോധവത്കരണ ക്ളാസ് 18, 25 തീയതികളിൽ നടക്കും. വൈപ്പിൻ, മുനമ്പം ഭാഗത്തുള്ളവർക്ക് 18ന് രാവിലെ ഒമ്പതുമുതൽ പന്ത്രണ്ടുവരെ ഞാറക്കൽ ടാലന്റ് പബ്ളിക് സ്കൂളിലും പറവൂർ താലൂക്കിലുള്ളവർക്ക് 25ന് രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ ആലങ്ങാട് ജമാഅത്ത് പബ്ളിക് സ്കൂളിലുമാണ് ക്ളാസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹങ്ങളിലെ ജീവനക്കാർ ബന്ധപ്പെട്ടവരുടെ അനുമതിപത്രവും സ്വകാര്യ വാഹനമുള്ള വ്യക്തികൾ ലൈസൻസും തിരിച്ചറിയൽകാർഡും ഹാജരാക്കണമെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.