
പെരുമ്പാവൂർ: ഒക്കൽ എ.സി.എസ്. ക്ലബ്ബിന്റെയും ആലുവ ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഒക്കൽ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എൽ.പി. സ്‌കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. എ.സി.എസ്. ക്ലബ് പ്രസിഡന്റ് വി.ബി. ശശിയുടെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് ഒക്കൽ
ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ ടി. ടി. സാബു ഉദ്ഘാടനം ചെയ്തു. ഡോ. കെ .പി. ഫെമിത, ഇ. പി. എൽദോസ് , ആന്റണി ആന്റോപുരം, വി.എ. ഷംസുദ്ദീൻ, ടി.ഡി. തോമസ്, വി.എ. ഡെയ്‌സി എന്നിവർ സംസാരിച്ചു.